പ്രകൃതിദത്ത ജലസ്രോതസായ നൂറ്റാട്ടു ചിറ നവീകരിച്ചു നാല് സൈഡും സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കും. കൂടാതെ ചുറ്റിനും ടൈൽ വിരിക്കുകയും ഹൻഡ്റൈൽ സ്ഥാപിക്കുകയും ചെയ്യുന്നതിന് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാർഡിലെനൂറ്റാട്ടു ചിറ കാലങ്ങൾക്ക് മുൻപ് സമീപ പ്രദേശത്തെ അറുപതോളം വരുന്ന കുടുംബങ്ങളുടെ കൃഷി, കുടിവെള്ള ആവശ്യങ്ങൾക്കുള്ള പ്രധാന ജല സ്രോതസായിരുന്നു. കാട് കയറിയും പായൽ മൂടിയും മാലിന്യങ്ങൾ നിറഞ്ഞും നാശമായി പോയ ഈ ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഈ വർഷം തുടക്കമിട്ടിരുന്നു. ഈ ശുദ്ധജല സ്രോതസ് വൃത്തിയാക്കി പരിരക്ഷിച്ച് പരിസരവാസികൾക്ക് ശുദ്ധജലം ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ബിജു ജോൺ ജേക്കബ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയതും ചിറയുടെ നവീകരണത്തിനായി 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതെന്ന് എം.എൽ.എ പറഞ്ഞു.
മുനിസിപ്പൽ എൻജിനിയറിംഗ് വിഭാഗത്തിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. ടെൻഡർ നടപടികൾ പൂർത്തികരിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു