കോതമംഗലം: ചെറുവട്ടൂർ ഗവ എൽ പി സ്കൂളിൽ ഈ അധ്യയന വർഷത്തെ കുട്ടികളുടെ പാഠ്യ-പാഠ്യേതര മികവുകളുടെ പ്രദർശനവും അവതരണവും മികവുത്സവം എന്ന പേരിൽ സംഘടിപ്പിച്ചു.ചെറുവട്ടൂർ സ്കൂൾ ജഗ്ഷനിൽ സംഘടിപ്പിച്ച മികവുത്സവം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ജയകുമാർ ഉദ്ഘാടനം ചെയ്തു. മികവുകളുടെ പ്രദർശനം വാർഡ് മെമ്പർ പി എ ഷിഹാബ് നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് വി എം ബിജു അധ്യക്ഷത വഹിച്ചു.
മികവ് അവതരണത്തിന്റെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഒന്നാം തരം വായനക്കാരായും മൂന്ന്,നാല് ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഡ്രാമ,ആക്ഷൻ സോംഗ്, കഥ,കവിത അവതരണങ്ങളും,ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം പ്രവർത്തന മികവുകളും പൊതുജന മധ്യത്തിൽ അവതരിപ്പിച്ചു.കുട്ടികൾ നിർമ്മിച്ച മഴവിൽ സോപ്പുകൾ,ക്ലാസ് കലണ്ടറുകൾ,വായനക്കാർഡുകൾ,കയ്യെഴുത്തു മാസികകൾ,പoനോപകരണങ്ങൾ എന്നിവയും പ്രദർശനത്തിനൊരുക്കിയിരുന്നു.
ഹെഡ്മിസ്ട്രസ് ടി ആർ സലില കുമാരി,സ്റ്റാഫ് സെക്രട്ടറി കെ.എം.നൗഫൽ,ചെറുവട്ടൂർ നാരായണൻ,വിലാസിനി ടീച്ചർ,എം എച്ച് സുബൈദ,ബിന്ദു മോൾ,റ്റി.എ.സാലിഹ,
സി ആർ മേഘ എന്നിവർ സംസാരിച്ചു.


