വാളകം വനിതാ സഹകരണസംഘത്തിന്റെ നീതി മെഡിക്കല്‍സ്റ്റോര്‍ ഉദ്ഘാടനം സംഘം പ്രസിഡന്റ് കെ.വി. സരോജത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അര്‍ബന്‍ബാങ്ക് ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ ഗോപി കോട്ടമുറിയ്ക്കല്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലീലബാബു ഓഫീസ് ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു ഐസക് ആദ്യവില്പനയും നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി. ഏലിയാസ്, വാളകം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എം. മദനന്, സീമ അശോകന്, പി. രാജു, എ. സോമന്, ആര്. രാമന്, വനിതാഫെഡ് എറണാകുളം ജില്ലാ പ്രതിനിധി മേരിജോര്ജ് തോട്ടം, കടാതി റൂറല്‍ സഹകരണസംഘം പ്രസിഡന്റ് പി.പി. എല്‍ദോസ്, കാര്‍ഷിക സഹകരണ ബാങ്ക് പ്രസിന്റ് കെ.പി. രാമചന്ദ്രന്, മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് എം.എസ്. സുരേന്ദ്രന്, സഹകരണ ഫെഡറേന്‍ സംസ്ഥാന അംഗങ്ങളായ കെ.കെ. ചന്ദ്രന്, പി. രാജേഷ്, ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ സുരേഷ് മാധവന്, അസി. രജിസ്ട്രാര്‍ ദേവരാജന്‍, ബേബി കുര്യാക്കോസ്, യൂണിറ്റ് ഇന്‍സ്പെക്ടര്‍ ജെയ്മോന്, കെ.സി.ഇ.യു. ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി.എം. ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘം സെക്രട്ടറി സ്വാഗതവും ബോര്‍ഡ് അംഗം ലീലാ ശിവന് നന്ദിയും രേഖപ്പെടുത്തി.