പത്തനംതിട്ട: സന്നിധാനത്ത് 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ റാന്നി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. മറ്റ് കേസുകളില്‍ ഇതിനോടകം ജാമ്യം ലഭിച്ചതിനാല്‍ സന്നിധാനത്തെ ആക്രമണം സംബന്ധിച്ച കേസില്‍ ജാമ്യം കിട്ടിയാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാം.

