കോഴിക്കോട്:വനിത പൊലിസുകാരിക്ക് ഓട്ടോഡ്രൈവറോട് പ്രണയം, കയ്യേറ്റം ചെയ്ത് ബന്ധുക്കള്‍ ഒടുവില്‍ പൊലിസുകാരുടെ സാനിദ്ധ്യത്തില്‍ പ്രണയ സാഫല്യം.ചേവായൂര്‍ പോലിസ് സ്റ്റേഷനിലാണ് ഏറെ സസ്പെന്‍സ് നിറഞ്ഞ പ്രണയവും കയ്യേറ്റവും ഒടുവില്‍ വിവാഹവും നടന്നത്.
അന്യജാതിക്കാരനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതെ പോലീസുകാരിയെ വീട്ടുകാര്‍ കയ്യേറ്റം ചെയ്തതോടെയാണ് എസ്ഐ യുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകയുടെ വിവാഹം നടത്തിക്കൊടുത്ത് പോലീസ് മാതൃകയായത്.
അന്യജാതിക്കാരനെ വിവാഹം കഴിക്കാന്‍ സമ്മതിക്കാതെ പോലീസുകാരിയെ വീട്ടുകാര്‍ കയ്യേറ്റം ചെയ്തതോടെ എസ്ഐ യുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകയുടെ വിവാഹം നടത്തിക്കൊടുത്ത് പോലീസ് മാതൃകയായി. ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒ അനുഷ്യയുടേയും ബാലുശ്ശേരിയില്‍ ഓട്ടോ ഡ്രൈവറായ സി.ബി. അനൂപിന്റെയും വിവാഹമാണ് എസ്ഐ ഇകെ ഷിജുവിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ നടത്തിക്കൊടുത്തത്.അതോടെ സഫലമായത് എട്ടുമാസം നീണ്ട പ്രണയം.
തിങ്കളാഴ്ച കൂറ്റഞ്ചേരി ശിവക്ഷേത്രത്തില്‍ ആയിരുന്നു വിവാഹചടങ്ങുകള്‍.ആഭരണങ്ങള്‍ കൈമാറിയതും ചടങ്ങുകള്‍ മുറപോലെ നടത്തിയതും പോലീസുകാരായിരുന്നു. വനിതാ സുഹൃത്തുക്കളായിരുന്നു അനുഷ്യയെ ഒരുക്കിയതും മണ്ഡപത്തില്‍ എത്തിച്ചതും. വിവാഹശേഷം ഇരുവരും വലതുകാല്‍ വെച്ചു കയറിയത് ചേവായൂര്‍ സ്റ്റേഷനിലേക്കായിരുന്നു.
പട്ടികജാതി വിഭാഗത്തില്‍ പെടുന്ന യുവതിയും ശിവപുരം സ്വദേശിയായ തച്ചം പൊയ്കയില്‍ മീത്തല്‍ വി.ആര്. അനുഷ്യയും നായര്‍ വിഭാഗത്തില്‍ പെടുന്ന ബാലുശ്ശേരി കണ്ണാടിപൊയില്‍ കാപ്പിക്കുന്നുമ്മേല് രാമന്‍കുട്ടി നായരുടെ മകന് അനൂപും ദീര്‍ഘകാലമായി പ്രണയത്തിലാണ്. എന്നാല്‍ അനൂപിനെ വിവാഹം ചെയ്യാന്‍ അനുഷ്യയെ വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിരന്തരം വഴക്കാകുകയും ഞായറാഴ്ച കലഹമുണ്ടായപ്പോള്‍ വീട്ടുകാര്‍ ദേഹോപദ്രവം കൂടി ഏല്‍പ്പിച്ചതോടെ വീട്ടില്‍ നിന്നും ഇറങ്ങിയ അനുഷ്യ വിവരം സ്റ്റേഷനില്‍ എത്തി സഹപ്രവര്‍ത്തകരോട് പറയുകയായിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ വീട്ടുകാരോട് സംസാരിച്ചിട്ടും രക്ഷയുണ്ടാകാതെ വന്നതോടെയാണ് അനൂപുമായി സംസാരിച്ചത്.
തിങ്കളാഴ്ച വിവാഹത്തിന് അനൂപ് സമ്മതം അറിയിച്ചതോടെ പിന്നെ എല്ലാം ദ്രുതഗതിയിലായി. അനുഷ്യയക്ക് വിവാഹ വസ്ത്രവും വരനുള്ള സ്വര്‍ണ്ണമാലയും സദ്യയുമെല്ലാം സഹപ്രവര്‍ത്തകര്‍ നേരം വെളുക്കുമ്പോഴേയ്ക്ക് സജ്ജമാക്കി. പോലീസ് വാഹനങ്ങളുടെ അകമ്പടിയില്‍ സിഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ വധുവിനെ ക്ഷേത്രത്തില്‍ എത്തിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ വലതുകാല്‍ വച്ചു കയറിയ ശേഷം അവിടെ ഒരുക്കിയ പന്തലില്‍ സദ്യയുണ്ട് വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വരന്റെ അടുത്ത ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.


