
കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് യാത്ര ചെയുന്നത് ഹൈക്കോടതി വിലക്കി. ഇനി മുതല്‍ ആളുകളെ ബസിന്റെ സീറ്റിനുസരിച്ച് മാത്രമേ പ്രവേശിപ്പിക്കാന്‍ സാധിക്കൂ. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകള്‍ക്കു ഇതു ബാധകമാണ്.ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
ലക്ഷ്വറി ബസുകള്‍ക്കും ഇതു ബാധമാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡോമിനിക്ക് അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രധാന ഉത്തരവ്.മോട്ടോര്‍ വാഹന ചട്ടം 67/2 അനുസരിച്ചാണ് നടപടി.നേരത്തെ തന്നെ നിലവിലുള്ളതാണ് ഈ ചട്ടം. ഇതു കെഎസ്ആര്‍ടിസി കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
നിന്ന് യാത്ര ചെയുന്നവരും തുല്യമായ തുകയാണ് നല്‍കുന്നത്. ദീര്‍ഘ ദൂരം യാത്ര നടത്തുവര്‍ക്ക് മാന്യമായ രീതിയില്‍ യാത്ര ചെയുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നാണ് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യൂക്ഷേഷന്‍ മേധാവി കെ സി ചാക്കോ പൊതുതാത്പര്യഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കനത്ത സാമ്പത്തിക നഷ്ടം ബാധിച്ച കെഎസ്ആര്‍ടിസിക്ക് ഉത്തരവ് കനത്ത തിരിച്ചടിയാണ്. കെഎസ്ആര്‍ടിസിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളില്‍ നിന്നാണ്.
നിലവില്‍ കെഎസ്ആര്‍ടിസിയുടെ 1000 ത്തോളം ഫാസ്റ്റ് പാസഞ്ചറുകളും 200 ഓളം എക്സ്പ്രസ് ബസുകളുമാണ് നിരത്തില്‍ സര്‍വീസ് നടത്തുന്നത്. ഒരു ബസില്‍ പരമാവധി 55 സീറ്റുകളാനുള്ളത്. ഇനി മുതല്‍ 55 യാത്രാക്കാരുമായി മാത്രമേ കെഎസ്ആര്ടിസിക്കൂ സര്‍വീസ് നടത്താന്‍ സാധിക്കൂ.


