ന്യൂഡെല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമി. പ്രിയങ്കാ ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും പൊതുജീവിതം നയിക്കാന്‍ പ്രിയങ്കക്ക് ആവില്ലെന്നുമാണ് സുബ്രഹ്മണ്യന് സ്വാമിയുടെ പ്രസ്താവന.”പ്രിയങ്കാ ഗാന്ധിക്ക് ബൈപ്പോളാര്‍ ഡിസോര്‍ഡറുണ്ട്. ആളുകളെ ആക്രമിക്കും. ഒരു പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല.
എപ്പോഴാണ് അവരുടെ മാനസിക നില തെറ്റുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കണം.” സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നതോടെ ബി.ജെ.പി നേതാക്കളില്‍ നിന്ന് വ്യാപക വിമര്‍ശമാണ് ഉയര്‍ന്നുവരുന്നത്. കോണ്‍ഗ്രസിന് നല്ല നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് ‘ചോക്ലേറ്റ് മുഖങ്ങളെ’ തേടുന്നതെന്ന പരിഹാസവുമായി ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും രംഗത്തെത്തിയിരുന്നു. സൗന്ദര്യം മാത്രമാണ് പ്രിയങ്കക്ക് കൈവശമുള്ളതെന്നും അത് വോട്ടായി മാറില്ലെന്നും ബീഹാര്‍ മന്ത്രി വിനോദ് നരേനും പരിഹസിച്ചിരുന്നു.

