ശബരിമല: ശബരിമല പാതയില്‍ വന്‍ മരം വീണ് എട്ടു തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. മരക്കൂട്ടത്താണ് സംഭവം. പരിക്കേറ്റ ആറു പേരെ സന്നിധാനത്തെ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകരുടെ മുകളിലേക്ക് മരത്തിന്റെ ഒരുഭാഗം ഒടിഞ്ഞു വീഴുകയായിരുന്നു. അപകടത്തെക്കുറിച്ച് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് തേടി.
ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശികളായ രാമേശ്വര ലിംഗ റാവു, സതീഷ് , രാമു, പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അനില്‍കുമാര്‍, മലപ്പുറം തിരൂര്‍ സ്വദേശി പ്രേമന് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശി ശ്രീനു, ആന്ധ്രാ സ്വദേശികളായ രഘുപതി, ഗുരുപ്രസാദ് എന്നിവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ഫോഴ്സ് , പൊലീസ് സേനാംഗങ്ങള്‍ ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. റോഡിലെ കൈവരികള്‍ കുറെഭാഗം തകര്‍ന്നു. പോലീസും അഗ്നാരക്ഷാസേനയും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.


