സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. പൊലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും ആവശ്യപ്രകാരമാണ് നടപടി. ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്നെന്ന് റിപ്പോര്‍ട്ടും നല്കി.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
ഇന്ന് നിരോധനാജ്ഞ അവസാനിക്കാനിരിക്കേയാണ് നാല് ദിവസം കൂടി നീട്ടിയത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

