മുവാറ്റുപുഴ: ബാല്യകാലത്തെ ഇണക്കങ്ങളും പിണക്കങ്ങളും തമാശകളികളുടേയും ഓര്‍മ്മകള്‍ പുതുക്കി മുവാറ്റുപുഴ എംഐഇറ്റി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. 1998 ല്‍ ഒന്നാം ക്ലാസില്‍ ഒരുമിച്ച് പഠനം ആരംഭിച്ച മുപ്പതില്‍പ്പരം വിദ്യാര്‍ത്ഥികളാണ് ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ ഇന്നലെ സ്കൂളില്‍ ഒരുമിച്ച് കൂടിയത്. 98 എന്ന പേരിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് സൗഹൃദ സംഗമം സംഘടിപ്പിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ സംഘമത്തില്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ പോലും അവധിയെടുത്ത് നാട്ടിലെത്തീയിരുന്നു. മുന്‍ അധ്യാപകരെ ആദരിച്ച ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അസ്ലാഫ് പി.എം അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ഗഫൂര്‍ മുഖ്യാതി തി യാ യി രുന്നു. മുന്‍ അദ്യാപകരായ ബഷീര്‍, സാജിതാ, ഷിഫാനാ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അബുലൈസ്, സുമി, അഡ്വ റിയാസ്, അംജിത്ത് തുടങ്ങിവര്‍ സംസാരിച്ചു.

