കോട്ടയം: ശബരിമലയില്‍ ഇനിയും നിയമം ലംഘിക്കുമെന്ന് കെ പി ശശികല.
ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് കരിനിയമങ്ങള്‍ കൊണ്ടു വന്നാലും ലംഘിക്കും ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ശരണം വിളിക്കും. ഭക്തരെ കൂച്ചുവിലങ്ങിടുന്ന എന്ത് നിയമങ്ങള്‍ കൊണ്ടു വന്നാലും ആരാധന സ്വാതന്ത്ര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്നും അവര്‍ പറഞ്ഞു.
കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശികല
നിരോധനാജ്ഞ നീട്ടിയാലും ശരണം വിളിക്കും. ആചാരത്തിന്റെ ഭാഗമാണ് ശരണം വിളി. അത് വിളിക്കരുതെന്നും വിരി വയ്ക്കരുതെന്നും പറഞ്ഞാല്‍ അനുസരിക്കാന്‍ കഴിയില്ല. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ നിരോധനാജ്ഞ പിന്‍വലിക്കണം. ഏറ്റെടുത്ത സമരം വിജയിപ്പിക്കാന്‍ ആസൂത്രണം ഉണ്ടാകും. എന്നാല്‍ എല്ലാ ദിവസവും ആളുകളെ നിയോഗിക്കുന്ന കത്തിനെ കുറിച്ച് അറിയില്ലെന്നും ശശികല വ്യക്തമാക്കി.

