കോട്ടയം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് നിഷ ജോസ് കെ. മാണി രംഗത്ത്. രാഷ്ട്രീയം തന്റെ മേഖലയല്ലെന്നും, സാമൂഹിക പ്രവര്‍ത്തനത്തിനാണ് താന്‍ ഊന്നല്‍ നല്‍കുന്നതെന്നും നിഷ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിഷ കോട്ടയം സീറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെയാണ് നിലപാടുമായി നിഷ രംഗത്ത് വന്നിരിക്കുന്നത്.

താന്‍ പാര്‍ട്ടി അംഗമല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരു വിവരവും തനിക്കറിയില്ലെന്നും നിഷ വ്യക്തമാക്കി. അതേസമയം മത്സരിക്കുന്നത് ആരായാലും അവര്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും നിഷ പറഞ്ഞു. മത്സരിക്കാന്‍ പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാരുണ്ടെന്നും നിഷ പറഞ്ഞു. അതേസമയം ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്പര്യമുണ്ടെന്ന് പി.ജെ.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


