ചെന്നൈ : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടന് കമല്ഹാസന് ആശംസകള്‍ അറിയിച്ച് രജനീകാന്ത്. തന്റെ ’40 വര്‍ഷത്തെ സുഹൃത്തി’ന് നന്ദി അറിയിക്കാന്‍ കമലും മറന്നില്ല.ട്വിറ്ററിലൂടെയാണ് രജനിയുടെ ആശംസയും കമലിന്റെ നന്ദി പറച്ചിലും.
நன்றி @rajinikanth, என் 40 ஆண்டு கால நண்பரே. நல்லவர் துணை நின்றால் நாற்பது எளிதே
நாளை நமதே.— Kamal Haasan (@ikamalhaasan) February 24, 2019
‘ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന എന്റെ സുഹൃത്തും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ പാര്‍ട്ടി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പൊതുജീവിതത്തിലും അദ്ദേഹത്തിന് വിജയം നേടാന്‍ എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍’, ഇങ്ങനെയായിരുന്നു രജനീകാന്തിന്റെ ട്വീറ്റ്.
ഉടന്‍തന്നെ രജനിയുടെ ട്വീറ്റിന് മറുപടിയുമായി കമലെത്തി.’40 വര്‍ഷം നീളുന്ന സൗഹൃദത്തിന് നന്ദി. നല്ല മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ (രജനീകാന്തിനെയും അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മ രജനി മക്കള്‍ മണ്‍ട്രത്തെയും സൂചിപ്പിച്ച്) 40 (40 സീറ്റുകള്‍) നേടാനാവും. നാളെ നമ്മുടേതാണ്, എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.


