നിലയ്ക്കല്‍: സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗിന് ബുദ്ധിമുട്ടേറുന്നു.
15000 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
എന്നാല്‍ പൊലിസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് ദിവസം നിലയ്ക്കലെത്തിയത് 21000 വാഹനങ്ങളാണ്. ബേസ് ക്യാമ്പ് ആക്കി മാറ്റിയതോടെ 2400 റബ്ബര്‍ മരങ്ങള്‍ മുറിച്ച് മാറ്റി പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും നടപ്പായില്ല. മുറിച്ച മരങ്ങളുടെ ശിഖരങ്ങള്‍ അവിടത്തന്നെ കൂട്ടിയിട്ടിരിക്കുന്നു. ഈ സ്ഥലങ്ങളൊന്നും നിരപ്പാക്കിയിട്ടുമില്ല.
കഴിഞ്ഞ രണ്ട് ദിവസമായി നിലയ്ക്കലിലെത്തുന്ന സ്വകാര്യ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടുകയാണ്. സംഘര്‍ഷമൊക്കെ മാറി കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയപ്പോള്‍ ആവശ്യത്തിന് പാര്‍ക്കിഗ് സ്ഥലമില്ലാത്ത അവസ്ഥയാണ്.

