മൂവാറ്റുപുഴ: ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂണിയര്‍ റെഡ്ക്രോസ് അംഗങ്ങള്‍ക്കായി ഏകദിന സെമിനാര്‍ നടത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് താലൂക്ക് വൈസ് ചെയര്മാന് ജിമ്മി ജോസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ മേരി ജോര്‍ജ് തോട്ടം, ജിനു മടേയ്ക്കല്‍, ബിനീഷ് കുമാര്‍, നെസ്റ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കാരക്കുന്നേല്‍, റെഡ്ക്രോസ് ട്രഷറര്‍ ചാര്‍ളി ജെയിംസ്, റെഡ്ക്രോസ് കൗണ്‍സിലര്‍ ജസീന്ത പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

