ബെര്‍ലിന്‍: കോവിഡ്-19 സംശയത്തെ തുടര്‍ന്നു ഹോം ക്വാറന്റൈനില്‍ കഴിയുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ആദ്യ സാന്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്. മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തിയ ഡോക്ടര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് അവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ചയാണ് മെര്‍ക്കല്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്. വരും ദിവസങ്ങളിലും മെര്‍ക്കലിന്റെ സാന്പിള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം 29,056 പേര്‍ക്ക് ജര്‍മനിയില്‍ കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 4,183 പേര്‍ക്ക് 24 മണിക്കൂറിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ജര്‍മനിയില്‍ കൊറോണയെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം123 ആയി.
ആംഗല മെര്‍ക്കലിന്റെ ആദ്യ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

