കെ.എം.ഷാജി അയോഗ്യനായി തുടരും. ഷാജിയെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഷാജിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണു നടപടി. അയോഗ്യനാക്കിയ നടപടിക്കു പിന്നാലെ ഹൈക്കോടതി അനുവദിച്ച സ്റ്റേയുടെ കാലാവധി ഇന്നു പൂര്‍ത്തിയാകുന്നതിനാലാണു സ്റ്റേ നീട്ടിക്കിട്ടാന്‍ ഷാജി വീണ്ടും സമീപിച്ചത്. സുപ്രീംകോടതി കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചെങ്കിലും സ്റ്റേ അനുവദിച്ചിരുന്നില്ല. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്ന അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ഇനി ഹര്‍ജി പരിഗണിക്കുന്നത്.

