കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടന്ന മിന്നല്‍ പരിശോധനക്ക് പിന്നാലെ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. നാല് മൊബൈൽ ഫോണുകളും കഞ്ചാവുമാണ് പിടികൂടിയത്.
കണ്ണൂരിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഇന്നലെ പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തിയിരുന്നു. റേഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാർ എന്നിവരുടെ ഒപ്പമാണ് ഇന്നലെ ഋഷിരാജ് സിംഗ് പരിശോധന നടത്തിയത്.


