നിപ വൈറസ് ബാധിയേറ്റ് മരിച്ച നേഴ്സ് ലിനിയുടെ മക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍. ലിനിയുടെ ഭര്‍ത്താവ് കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നധനാണെങ്കില് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. നിപ വൈറസ് ബാധയേറ്റ് മരിച്ചവര്‍ക്കും അഞ്ച് ലക്ഷം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രതിരോധ നടപടികള്‍ ഫലപ്രദമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തി. തുടര്‍നടപടികളുമായി ശക്തമാി മുന്നോട്ടുപോകുവാനും തീരുമാനമെടുത്തു.
നിപ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന രോഗികളെ പരിചരിക്കുന്നതിനിടെയാണ് ലിനിയ്ക്കും വൈറസ് ബാധയേറ്റത്.


