കരിമണ്ണൂര്‍: റിട്ട . ഹെഡ്മാസ്റ്റര് കരിമണ്ണൂര്‍ കൊല്ലംമാട്ടേല്‍ കെ എം ജോസഫ് (80 ) നിര്യാതനായി. സംസ്ക്കാരം 25 /02 /2019 തിങ്കള്‍ ഉച്ചകഴിഞ്ഞു മൂന്നിന് കരിമണ്ണൂര്‍ സെന്റ്മേരിസ് പള്ളിയില്‍. ഭാര്യ അന്നക്കുട്ടി ജോസഫ് തൊടുപുഴ കുന്നത്തുശ്ശേരില്‍ കുടുംബാംഗം .(റിട്ട .അദ്ധ്യാപിക ). മക്കള്‍ : പ്രതീഷ് ജോസ് (യു .എസ്.എ ), പ്രീതി ജോസ് (ബാംഗ്ലൂര്‍ ). മരുമക്കള്‍ : പ്രീതി ലിറ്റിഷ്യ, കുറുംതോട്ടത്തില്‍ , ചെങ്ങളം (യു എസ് എ ) തോമസ് ജോര്‍ജ് ,പള്ളിതെക്കേതില്‍, കോന്നി (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ,ഹണ്ടര്‍ ഡഗ്ലസ് ഇന്ത്യ ) , കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹൈസ്കൂള്‍ അധ്യാപകന് , മുരിക്കാശ്ശേരി സെന്റ് മേരിസ് ഹൈസ്കൂള്‍, മാങ്കുളം സെന്റ് മേരിസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ഹെഡ്മാസ്റ്ററായും, മുതലക്കോടം അക്വിനാസ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട് .വര്‍ഷങ്ങളോളം സ്കൂള്‍ കലോത്സവങ്ങളുടെ സംഘാടക സമിതിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു .കൊല്ലം മാട്ടേല്‍ സാറിന്റെ ശബ്ദം കലോത്സവവേദികളില്‍ പ്രേത്യകം ശ്രദ്ധിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു .

