സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും. നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ പൊലീസ് ഇന്ന് തീരുമാനമെടുക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. അതേസമയം,നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സന്നിധാനത്തെ പ്രതിഷേധങ്ങളും മയപ്പെടുകയാണ്. ഇന്നലെ രാത്രി നടന്ന രണ്ട് നാമജപങ്ങളും പ്രതിഷേധങ്ങളിലേക്ക് കടക്കാതെ അവസാനിച്ചു. വലിയ നടപ്പന്തലിലെ അവശേഷിക്കുന്ന നിയന്ത്രണങ്ങളും മാറ്റുന്നത് പരിഗണിക്കുമെന്ന് പൊലീസ് അറിയിച്ചതായി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.
തുടര്‍ച്ചയായ നാലാം ദിനവും സന്നിധാനം പ്രതിഷേധ സ്വഭാവമുള്ള നാമജപത്തിന് വേദിയായി. ശബരിമല കര്‍മസമിതിയുടെ നേത്യത്വത്തില്‍ നടന്ന നാമജപം മാളികപ്പുറത്തിന് സമീപമെത്തി പിരിഞ്ഞു പോയി. രണ്ടാമത് നടന്ന നാപജപത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും പങ്കാളിയായി. നട അടക്കുന്നതിന് തൊട്ട് മുന്‍പ് അതും അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊലീസും കാര്യമായ നിയന്ത്രണത്തിന് മുതിര്‍ന്നില്ല. ഇതോടെ പ്രതിഷേധങ്ങളില്ലാതെ സന്നിധാനം ശാന്തമായി. ദര്‍ശനത്തിനെത്തി മടങ്ങും വഴി കേന്ദ്രമന്ത്രി ഐ.ജി. വിജയ് സാഖറയടക്കമുള്ള ഉദ്യാഗസ്ഥരുമായി ഫോണില്‍ സംസാരിച്ചു. ബാരിക്കേഡുകള്‍ നീക്കണമെന്നും വലിയ നടപ്പന്തല്‍ ഭജനക്കായി തുറക്കണമെന്നും മന്ത്രി അവശ്യപ്പെട്ടു. മന്ത്രി രാത്രിയോടെ മലയിറങ്ങി. വലിയ നടപ്പന്തലില്‍ ഇന്നലെ രാത്രി തീര്‍ത്ഥാടകര്‍ വിശ്രമിച്ചു. ഇതോടെ ശബരിമലയില്‍ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.

