മൂവാറ്റുപുഴ: പ്രളയ ബാധിതര്‍ക്ക് പെരുനാള് ദിനത്തില്‍ ഉച്ച ഭക്ഷണവുമായി പിവിഎം ഗ്രൂപ്പ്. നഗരത്തിലെ വിവിധ ക്യാമ്പുകളിലും വീടുകളിലുമായി കഴിഞ്ഞ ആയിരത്തി അഞ്ഞൂറോളം പേര്‍ക്കാണ് ബിരിയാണിയും കുടിവെള്ളവും വിതരണം ചെയ്ത് വീണ്ടും പ്രളയക്കെടുതിയില്‍ പിവിഎം കമ്പനി കൈതാങ്ങായത്.

വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കാന്‍ ആവശ്യത്തിന് വെള്ളമില്ലാതെ കെടുതിയുടെ ദുരിതം പേറിയെത്തിയവര്ക്ക് ഭക്ഷണം പോലും പാകം ചെയ്യാന്‍ കഴിയില്ലന്ന തിരിച്ചറിവാണ് പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം ഒരുക്കാന്‍ കാരണമെന്ന് പി.വി.എം ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ടണര്‍മാരായ പി.എം.അമീറലിയും, പി.എം.അബ്ദുല്‍ സലാമും പറഞ്ഞു. സെന്‍ട്രല്‍ ജുമാമസ്ജീദ് ഇമാം ഇജാസ് കൗസരി ചടങ്ങില്‍ പങ്കെടുത്തു. പിവിഎം പാര്‍ട്ണര്‍മാരായ പി എം ഇബ്രാഹിം, പി എം ഇസ്മയില്‍ എന്നിവരും അവരുടെ മക്കളും ചേര്‍ന്നാണ് ഭക്ഷണ വിതരണം നടത്തിയത്.
പ്രളയബാധിതർക്ക് വസ്ത്രങ്ങളും, പച്ചക്കറികളും, പഴവർഗങ്ങളും നൽകി പി.വി.എം ഗ്രൂപ്പ് മാതൃകയായി.


