ദുരിത കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ആര്‍ട് ഓഫ് ലിവിംഗ് സേവാപ്രവര്‍ത്തനം തുടരുന്നു. കേരളത്തിന്റെ വിവിധജില്ലകളില്‍നിന്നും പ്രളയബാധിതമേഖലകളിലേക്ക് ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കള്‍ക്കു പുറമെ ,ബാംഗളൂര്‍ ആശ്രമത്തില്‍നിന്നും ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ്ങിയ 60 ട്രക്കുകള്‍ ദുരിതാശ്വാസത്തിനായിശ്രീശ്രീരവിശങ്കര്ജി ഇന്നലെ കേരളത്തിലേക്കു അയച്ചുകഴിഞ്ഞു. ബാംഗളൂര്‍ , ചെന്നൈ ,ഹൈദരബാദ് ,നാഗപ്പൂര്‍ തുടങ്ങിയ ആര്‍ട് ഓഫ് ലിവിംഗ് കേന്ദ്രങ്ങളില്‍നിന്നും വസ്ത്രങ്ങള്‍ ,മരുന്നുകള്‍ ,ഭക്ഷണം ,വെള്ളം ,ശുചീകരണ സാമഗ്രികള്‍ സ്നാനോപകരണങ്ങള്‍ തുടങ്ങിയവ ബാങ്കളൂര് ആശ്രമത്തില്‍ ആരംഭിച്ച ”കെയര്‍ ഫോര്‍ കേരള -ദുരിതാശ്വാസ സംഭരണ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ആവശ്യസാധനങ്ങലടങ്ങിയ കൂടുതല്‍ ലോഡുകള്‍ ഈ ആഴ്ച്ചതന്നെ ബാംഗളൂര്‍ ആശ്രമത്തില്‍നിന്നും വീണ്ടും കേരളത്തിലെത്തുന്നതാണെന്ന് ആര്‍ട് ഓഫ് ലിവിംഗ് അധികൃതരുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു ബാങ്കളൂര് വ്യക്തിവികാസകേന്ദ്രയിലെ ആയിരം യുവാചാര്യന്മാര്‍ പ്രളയബാധിത മേഖലകളില്‍ ഷിഫ്റ്റ് അടി സ്ഥാനത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.

ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ ആവശ്യമായ സ്ഥങ്ങളിലെല്ലാം ട്രോമാറിലീഫ് വര്‍ക്കുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ സേവനമനുഷ്ട്ടിച്ചുവരുന്നുണ്ട്. ശ്രീശ്രീ ആയുര്‍വ്വേദയിലെ വിദഗ്ധ ഡോക്റ്റര്‍മാരുടെ വലിയനിരതന്നെ സേവനത്തിനായി കേരളത്തിലെത്തും .വെള്ളപ്പൊക്കത്തിന്റെ കെടുതികളെ അതിജീവിച്ചുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്കു തിരിച്ചുവരുന്ന അവസരത്തില്‍ ആത്മവിശ്വാസം മുറുകെപ്പിടിക്കാന്‍ ശ്രീശ്രീരവിശങ്കര്‍ കേരള ജനതയോട് ആഹ്വാനം ചെയ്യുന്നു .ആര്‍ട് ഓഫ് ലിവിംഗ് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാനാഗ്രഹിക്കുന്നവര്‍ക്ക് tiny.cc/floodrelief അല്ലെങ്കില്‍ ചന്ദ്രസാബു +91 9447463491 , വിജയകുമാരന്‍ നായര്‍ +91 9744252288, Email: vvkkeralaapexbody@gmail.co എന്നിവകളിലേതിലെങ്കിലും ബന്ധപ്പെടാവുന്നതാണെന്ന് ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാനമീഡിയ മീഡിയകോര്‍ഡിനേറ്റര്‍ ദിവാകരന് ചോമ്പാല അറിച്ചു.


