തിരുവനന്തപുരം :പ്രശസ്ത സീരിയല്‍ നടന് മനോജ് പിള്ളൈ അന്തരിച്ചു.
വ്യാഴാഴ്ച രാത്രിയില്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. ഫിറ്റ്സ് വന്നതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവസ്ഥമോശമായിരുന്നു.രണ്ടു ദിവസമായി ഐ.സി . യു യില്‍ ആയിരുന്നു.രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മനോജ്.

ഒരു കാലഘട്ടത്തില്‍ സിനിമകളില്‍ നിറഞ്ഞു നിന്ന താരം പിന്നെ സീരിയിലേക്ക് ഒതുങ്ങുകയായിരുന്നു. ഇപ്പോള്‍ സുര്യ ടി വി സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന അഗ്നിസാക്ഷിയില്‍ പ്രാധാന്യം ഉള്ള റോള്‍ അഭിനയിച്ചു വരികയായിരുന്നു. അമല , മഞ്ഞുരുകും കാലം എന്നീ സീരിയല്‍ കളില്‍ അഭിനയിച്ചിരുന്നു .
ഉടന്‍ തുടങ്ങാന്‍ പോകുന്ന സീരിയല്‍ ഭാഗ്യ ജാതകത്തിലും ശ്രേദ്ദേയമായ റോളായിരുന്നു മനോജിന്.


