പെരുമ്പാവൂർ: ഡെങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. വല്ലം റയോൺപുരം മല്ലശ്ശേരി വീട്ടിൽ അജിയുടെ മകൻ മുഹമ്മദ് അസ്ലം (11) ആണ് മരിച്ചത്. പനി പിടിപ്പെട്ടതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ് ജാസ്മിൻ. സഹോദരി ഫാത്തിമ. ഖബറടക്കം സൗത്ത് വല്ലം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി