മൂവാറ്റുപുഴ: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പേഴയ്ക്കാപ്പിള്ളി ഈസ്റ്റ് പായിപ്ര ചോരനാട്ട് മലയില്‍ ഷഫീഖ്(27) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ് പുലര്‍ച്ച് പേഴയ്ക്കാപ്പിള്ളി അറഫ പബ്ലിക് സ്കൂളിന് സമീപമുള്ള ഇറക്കത്തില്‍ ഷഫീഖ് സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഫീഖിനെ ഉടന്‍ നാട്ടുകാര്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തട്ടുപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ-ഷഹന, ഏകമകള്‍- ആദിയ

