മൂവാറ്റുപുഴ: മത്സ്യ വിൽപ്പനയിൽ കാൽ നൂറ്റാണ്ട് പരമ്പര്യവുമായി സന്നാര ഫിഷറീസ് മൂവാറ്റുപുഴയിലും. മൂവാറ്റുപുഴ മൂന്നാർ റോഡിൽ പെരുമറ്റം അനൂർ ദന്തൽ കോളേജിന് സമീപത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സന്നാര ഫിഷറീസിൻ്റെ സന്നാര ഫിഷ് ഹബ്ബ് പ്രവർത്തനം തുടങ്ങുന്നത്.
സ്ഥാപനത്തിൻ്റെ ഉൽഘാടനം 21 ന് വെള്ളിയാഴ്ച രാവിലെ 9 ന് എൽദോ എബ്രഹാം എംഎൽഎ പായിപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ആലിസ് കെ. ഏലിയാസ് എന്നിവരുടെ സാനിധ്യത്തിൽ ഐസ് ഫിഷ് മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിമോൻ നന്ദനവും ആദ്യ വിൽപ്പന മലയാളിയുടെ മനം കവർന്ന മീൻകാരി പെണ്ണ് തൊടുപുഴ അൽ അസർ കോളേജ് വിദ്യാർത്ഥിനി കുമാരി ഹനാനും നിർവ്വഹിക്കും. പായിപ്ര ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുറുമി ഉമ്മർ, പി.എ.അബൂബക്കർ, മുളവൂർ അർബൻ ബാങ്ക് പ്രസിഡൻ്റ് പി.എം അസീസ് മറ്റ് വിവിധ
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംമ്പന്ദിക്കും.
വിലക്കുറവിൻ്റെയും ഗുണമേൻമയുടെയും പര്യായമായ സന്നാര ഫിഷറീസിൻ്റെ ഫിഷ് ഹബ്ബുകൾ
തൊടുപുഴയിലും ( 3 ) വാഴക്കുളത്തും കൂത്താട്ടുകുളത്തും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ വിവിധ ഹാർബറുകളിൽ നിന്നും നേരിട്ട് ഇടനിലക്കാരില്ലാതെ പച്ചമീനുകൾ എത്തിച്ചാണ് എല്ലാ ദിവസവും മിതമായ വിലക്ക് വിൽപ്പന നടത്തുന്നതെന്ന് സന്നാര ഫിഷറീസ് എംഡി നിസാർ കെ.ഉമ്മർ പറഞ്ഞു.
100 % മണിബാക്ക് ഗ്യാരണ്ടിയോടെ മിതമായ വിലക്ക് കടൽ, കായൽ,പുഴ മത്സ്യങ്ങളും ഇവിടെ നിന്നും ഉപഭോക്താക്കൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിബന്ധനകൾക്ക് വിധേയമായി സന്നാര ഫിഷ് ഹബ്ബിൻ്റെ ഗ്രൂപ്പിൽ പേര് രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് മത്സ്യം ഉപയോഗിച്ചതിന് ശേഷം പണമടക്കുന്ന പ്രത്യേക പദ്ധതിയും ഉൽഘാടനത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഫോൺ: 9544 5973 13
പിടക്കണ കരിമീന്‍ വിളികളുമായി ‘വൈറല്‍ ഫിഷു’മായി ഹനാന് വീണ്ടും


