കെഎസ്ആര്‍ടിസിക്ക് പുറമേ സ്വകാര്യബസുകളും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത്തരം തീരുമാനമെടുത്തത്. ചില ബസുകള്‍ നാളെ മുതല്‍ തന്നെ ഓടുമെന്നും മന്ത്രി പറഞ്ഞു.
ബസ് സര്‍വീസുകള്‍ നടത്തില്ലെന്ന് ബസുടമകള്‍ പറഞ്ഞിട്ടില്ലെന്നും അറ്റകുറ്റ പണികള്‍ക്കു വേണ്ടിയാണ് സര്‍വീസുകള്‍ വൈകുന്നതെന്നും അത് തീര്‍ത്ത് എത്രയും വേഗത്തില്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ബസുകള്‍ ഇന്ന് ഓടാന്‍ തുടങ്ങി. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ ബസുകള്‍ ഓടിത്തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.


