കോലഞ്ചേരി: ബസ്സ് ജീവനക്കാരനായ യുവാവ് പ്രേമം നടിച്ച് യുവതിയെ പീഡിപ്പിച്ചു.കിഴക്കമ്പലം വിലങ്ങ് സ്വദേശി അജയ് ചന്ദ്രന് (25) നെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.ദളിത് യുവതിയെ രണ്ട് വര്‍ഷത്തോളം പ്രണയം നടിച്ചാണ് യുവാവ് പീഡനത്തിനിരയാക്കിയത്. പല തവണ യുവതി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും യുവാവ് നിരസിക്കുകയായിരുന്നു.ഇതേ തുടര്‍ന്ന് യുവതി പുത്തന്‍കുരിശ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ പറ്റിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .

