കോഴിക്കോട്: സന്നിധാനത്ത് എന്തിനും ഏതിനും തയ്യാറായ കര്‍സേവകരെ നിയോഗിച്ചിട്ടുണ്ടെന്ന് ആര്.എസ്.എസ് നേതാവിന്റെ വെളിപ്പെടുത്തല്‍. അടുത്ത അറുപത് ദിവസം സന്നിധാനത്ത് എന്ത് നടക്കണമെന്ന് തീരുമാനിച്ചു കഴിഞ്ഞെന്നും സംസ്ഥാന ഘോഷ് പ്രമുഖ് പി..ഹരീഷ് പറഞ്ഞു. പൊലീസോ മന്ത്രിമാരോ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. എന്തിനും ഏതിനും തയ്യാറായിരിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും പി.ഹരീഷ് വ്യക്തമാക്കി.
മുഖ്യമന്ത്രി ഇന്ന് കോഴിക്കോട് പങ്കെടുത്ത പരിപാടിയിലേക്ക് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ തടയുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ഹരീഷിന്റെ വെളിപ്പെടുത്തല്‍.

