മുംബൈ: റിയല്‍മി യു1 നവംബര്‍ 28ന് ഇന്ത്യന്‍ വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യയിലും ഫോണ്‍ ലഭ്യമാണ്. വാട്ടര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ചും പ്രീമിയം ഡിസൈനുമാണ് റിയല്‍മി യു1ന് ഉള്ളത്.
മീഡിയടെക് ഹീലിയോ p70 പ്രൊസസറാകും ഫോണിന് ഉണ്ടാകുക. ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് സമാനമായാകും റിയല്‍മി യു1 അവതരിപ്പിക്കുന്നത്. നവംബര്‍ 22നാണ് നോട്ട് 6 പ്രോ അവതരിപ്പിച്ചത്.
അറ്മാസം കൊണ്ട് വെറും നല് മോഡലുകള്‍ ഇറക്കി ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണയില്‍ സ്വന്തമായി സ്ഥാനമുണ്ടാക്കിയെടുത്തിരിക്കുകയാണ് റിയല്‍മി. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ റെക്കോര്‍ഡ് വില്പന സ്വന്തമാക്കിയതാണ് റിയല്‍മി1, റിയല്‍മി 2, റിയല്‍മി 2 പ്രോ, റിയല്‍മി സി1 എന്നീ മോഡലുകള്‍.

