കൊച്ചി : എറണാകുളം നഗരത്തിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന അഡ്വ.സി. രാമചന്ദ്രമേനോന്‍ (85) അന്തരിച്ചു. കൊച്ചി രാജ്യത്തെ പ്രഥമ ബാങ്കറായിരുന്ന എസ്.വി. വെങ്കിടേശ്വര അയ്യരുടേയും ചേന്നാട്ട് സീതയമ്മാളിന്റേയും മകനാണ്. 1965-ല്‍ പുല്ലേപ്പടി ഡിവിഷന് കൗണ്‍സിലര്‍, കൊച്ചി കോര്പ്പറേഷന് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്,ഭാരതീയ വിദ്യാഭവന് കൊച്ചി കേന്ദ്രം വൈസ് ചെയര്മാന്,സെക്രട്ടറി, എറണാകുളം കരയോഗം പ്രസിഡന്റ്്,എറണാകുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ് , വിജിലന്‍സ് ഫോറം പ്രസിഡന്റ് , കേരള ഹിസ്റ്ററി അസോസിയേഷന് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രനാണ് ഭാര്യ.
മക്കള്‍ : രഘുരാമചന്ദ്രന്‍ ( സീനിയര്‍ വൈസ് പ്രസിഡന്റ് ഏഷ്യാനെറ്റ്), സി. എ.മോഹന്‍ രാമചന്ദ്രന് (സി.ഇ.ഒ. മൈ കെയര്‍ ടേക്കര്ഡ മാനേജ്മെന്റ് സൊലുഷന്‍സ്). മരുമക്കള്‍ : വൃന്ദ രഘു, ദീപ്തി മോഹന്‍. ശവസംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് 3.30-ന് എറണാകുളം രവിപുരം ശ്മശാനത്തില്‍.


