ശബരിമല: സന്നിധാനത്ത് പൊലീസിന്റെ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷശശികല രംഗത്ത്. അസാധാരണമായ പോലീസ് നടപടിയാണ് ഉണ്ടാകുന്നത്. ഇത് എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്ന് ശശികല പറഞ്ഞു.
ഭക്തരെ പേടിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ പോലും ശബരിമലയില്‍ ഇല്ല. ഇത്തരം അസൗകര്യങ്ങള്‍ മൂടിവയ്ക്കാനാണ് പോലീസ് നടപടി ഇത്ര കടുപ്പിക്കുന്നത്- ശശികല കുറ്റപ്പെടുത്തി.

