ന്യൂഡല്‍ഹി: യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ക്രമസമാധാന പ്രശ്നങ്ങളും ശബരിമലയില്‍ നിലവിലുള്ള അസൗകര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
വിധി നടപ്പാക്കാന്‍ അസാധാരണമായ സുരക്ഷ ഒരുക്കിയിട്ടും ദര്‍ശനത്തിനെത്തിയ യുവതികളെ തടയുകയാണ്. ശബരിമലയില്‍ നടക്കുന്നത് തെമ്മാടിത്തവും കൈയ്യേറ്റവുമാണ്.
അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ഇപ്പോള്‍ ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. നിലവില്‍ 1000ത്തോളം സ്ത്രീകള്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത് കാരണം യുവതീ പ്രവേശനത്തിന് സാവകാശം അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.
യുവതീ പ്രവേശനം വിധിക്കെതിരെ നല്‍കിയിരിക്കുന്ന പുനഃപരിശോധന ഹര്‍ജികളുടെ വാദം സുപ്രീം കോടതി ജനുവരി 22ന് കേള്‍ക്കും.

