പെരുമ്പാവൂര്‍: ആറു വയസുകാരിയായ ആസം സ്വദേശിയെ തമിഴ്നാടു സ്വദേശി പീഢിപ്പിക്കാന്‍ ശ്രമിച്ചു. 17ദിവസം മുമ്പ് നടന്ന സംഭവം സോഷ്യല്‍ മീഡിയ വഴി പുറത്തായതോടെ പ്രതി മുങ്ങി. കഴിഞ്ഞ ഒന്നാം തീയതി വെങ്ങോല പഞ്ചായത്ത് 18-ാം വാര്‍ഡിലാണ് സംഭവം. അസം സ്വദേശിയായ ആറാം വയസുകാരിയും ഒമ്പതു വയസുകാരനായ സഹോദനും കൂടി സമീപത്തു വാടകക്കു താമസിച്ചിരുന്ന തമിഴ്നാടു സ്വദേശിയുടെ വീട്ടില്‍ ടിവി കാണാന്‍ പോയപ്പോഴാണ് സംഭവം.
കുട്ടികളുടെ മാതാപിതാക്കള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സാധാരണ കുട്ടികള്‍ അയല്പക്കത്ത് റ്റിവി കാണാന്‍ പോകുക പതിവാണെങ്കിലും അവധി ദിവസങ്ങളായതിനാല്‍ മറ്റുള്ള തമിഴ്നാട് സ്വദേശികള്‍ നാട്ടില്‍ പോയതിനാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സഹോദരനോട് പുറത്തേക്ക് പോയ്ക്കൊള്ളാന്‍ പറഞ്ഞ പ്രതി ആറു വയസുകാരിയോട് വസ്ത്രം അഴിക്കുകയും കൈയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തെന്നു പറയുന്നു. ബാലിക കരഞ്ഞതിനെ തുടര്‍ന്ന് വാടക കെട്ടിട ഉടമയായ വാര്ഡുമെംമ്പര് ഓടിയെത്തിയിരുന്നു.
തുടര്‍ന്ന് വൈകുന്നേരം കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ നിന്നെത്തിയപ്പോള്‍ സംഭവം പറഞ്ഞിരുന്നെങ്കിലും മറ്റുള്ളവര്‍ അറിയാതെ പ്രതിയെ വാര്‍ഡു മെംമ്പര്‍ നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നും മാതാപിതാക്കള്‍ക്ക് ആശുപത്രി ചിലവിനായി സിപിഎം വാര്ഡുമെംമ്പര് 2000 രൂപ പ്രതിയില്‍ നിന്നും വാങ്ങി നല്‍കാമെന്ന് പറഞ്ഞതായും നാട്ടുകാര്‍ ആരോപിക്കുന്നു. തിരുന്നല്‍വേലി മാര്‍ത്താണ്ഡം സ്വദേശിയായ പ്രതിക്കെതിരെ പെരുമ്പവൂര്‍ പോലിസ് കേസെയുത്തിട്ടുണ്ട്.