ഡല്‍ഹി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈ ഫൈ പദ്ധതി ഗൂഗിള്‍ അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ സമാന പദ്ധതി നിലവിലുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നും പദ്ധതി അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍ എന്‍.ബി.യു സി.ഇ.ഒ സീസര്‍ ഗുപ്ത അറിയിച്ചു. മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ ചെലവ് കുറഞ്ഞ നിരക്കില്‍ ലഭ്യമായതോടെ ഫ്രീ വൈഫൈയുടെ ആവശ്യം ഇനിയില്ലെന്നാണ് ഗൂഗിള്‍ വിലയിരുത്തുന്നത്. ഈ വര്‍ഷത്തോടെ സേവനം നിര്‍ത്തുമെന്നും സീസര്‍ സെന്‍ഗുപ്ത് വ്യക്തമാക്കി.
റെയില്‍വേയുമായി സഹകരിച്ച് 2015ലാണ് സൗജന്യ വൈഫൈ പദ്ധതി ഗൂഗിള്‍ ആരംഭിച്ചത്. ഇക്കാലയളവില്‍ മൊബൈല്‍ ഡാറ്റാ നിരക്ക് വളരെയധികം കുറഞ്ഞു. നിലവില്‍ ലോകത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.അതുകൊണ്ടുതന്നെ ഇനി സൗജന്യ പദ്ധതി തുടരേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗൂഗിള്‍.


