മുവാറ്റുപുഴ: ആലുവയില്‍ നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ കണ്വന്ഷന് ചരിത്ര സംഭവമാക്കാന്‍ എം.എസ്.എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്കി. പ്രസിഡന്റ് അബ്ദുള്‍ കനിയുടെ അധ്യക്ഷതയില്‍ സി.എച്ച്. മഹലില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിറ്റ് കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തനഫണ്ട് യോഗത്തില്‍ വച്ച് കൈമാറി.
മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് സ്വാലിഹ് ,എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ്മാരായ റമീസ് എം.ഇ , ഹാരിസ് വള്ളികുടി. എം.എസ്. എഫ് മണ്ഡലം ഭാരവാഹികളായ മുഹമ്മദ് സ്വാലിഹ്, ഇര്‍ഷാദ് ഇബ്രാഹിം, അസലഫ്, നെസ്മുദ്ധീന് അലി, റമീസ് പി.എ, പായിപ്ര ഡിവിഷന് പ്രസിഡന്റ് യാസീന്‍, കോളേജ് യൂണിറ്റ് ഭാരവാഹികളായ അജ്മല്‍, ഇര്ഫാന്, അനീസ്, ഫായിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ഷാദ് അസീസ് മൂളാട്ട് സ്വാഗതവും ട്രെഷറര്‍ താരിഖ് ഷാനവാസ് യോഗത്തിന് നന്ദി പറഞ്ഞു. നവംമ്പര്‍ 21 ഞായറാഴ്ചയാണ് കണ്വന്ഷന്


