വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിന് ഇരയായ ശീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് റവന്യൂ വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായി നിയമനം നല്കി സര്‍ക്കാര്‍. ജോലി ലഭിച്ചു കൊണ്ടുള്ള ഉത്തരവ് എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് കൈമാറിയത്. ജോലി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഖിലയും ശ്രീജിത്തിന്റെ അമ്മ ശ്യമാളയും പ്രതികരിച്ചു.
ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം ഭാര്യയ്ക്ക് ജോലി
എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറില്ലെന്നും, ജോലി ശ്രീജിത്തിന്റെ ജീവന് പകരമാവില്ലെന്നും, മുഖ്യമന്ത്രി എത്താത്തതില്‍ ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു.