തിരുവനന്തപുരം: റേഷന്‍ വാങ്ങിയില്ലെങ്കില്‍ കാര്‍ഡ് റദ്ദാകുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ഇത്തരം വ്യാജ വാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വ്യാജപ്രചരണം ഇങ്ങനെ
വെളള കാര്‍ഡ് വിഭാഗത്തിലുളള റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ ഉണ്ടെങ്കില്‍ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും സാധനങ്ങള്‍ വാങ്ങി കാര്‍ഡ് ലൈവ് ആക്കണം. ഇല്ലെങ്കില്‍ കാര്‍ഡ് റദ്ദാക്കുമെന്നായിരുന്നു പ്രചരണം.ഏപ്രില്‍ ഒന്ന് മുതല്‍ റേഷന്‍ സമ്പ്രദായം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സമൂഹമ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.