കൊല്ലം: ഫാത്തിമാമാതാ നാഷണല്‍ കോളേജിലെ രാഖികൃഷ്ണ ജീവനൊടുക്കിയ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടുത്തരവായി.
കഴിഞ്ഞ മാസം 28 നാണ് പരീക്ഷാ കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് രാഖികൃഷ്ണ ജീവനൊടുക്കിയത്, സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രാഖിയുടെ പിതാവ് രാധാകൃഷ്ണന് പ്രത്യേക ടീമിനെകൊണ്ടന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് നൗഷാദ് എം.എല്‍.എക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കുന്നത്. 
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡിജിപി കേസന്വേഷണം കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയത്. രാഖികൃഷ്ണ ധരിച്ചിരുന്ന വസ്ത്രത്തില്‍ എഴുതിയിരുന്ന ഇംഗ്ലീഷ് വാചകങള് കോപ്പിയടിക്കുപയോഗിച്ചതാണൊ എന്നറിയാന്‍ ഉത്തരങളുടെ ഫോട്ടോയും ചോദ്യകടലാസും കേരള സര്‍വ്വകലാശാലയോട് പരിശോദിച്ച് റിപ്പോര്‍ട്ട് നല്കാന് പോലീസ് നിര്‍ദ്ദേശിച്ചിരുന്നു.

