ശബരിമലയിൽ തൃപ്തി ദേശായിയുടെ വരവ് നടന്നാൽ അത് അക്രമത്തിനും കലാപത്തിനും കാരണമാകും എന്ന് റിപോർട്ട്. കേരളത്തിൽ ഈ യുവതിയുടെ വരവു മൂലം ഒരുപാട് മുറിവുകൾ ഉണ്ടാകും. ഇതെല്ലാം മനസിലാക്കിയും തൃപ്തി ദേശായി കേരളത്തിലേക്ക് വരുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനായിരിക്കും. മാത്രമല്ല ഇവരുടെ വരവിനു പിന്നിൽ അയ്യപ്പ ഭക്തിയോ വിശാസമോ ഇല്ലെന്നും വാർത്തകൾ പുറത്തുവരുന്നു. ശബരിമല സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ശനിയാഴ്ച ഇതിനായി കേരളത്തിലെത്തുമെന്നുമാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്.സർക്കാരിനും വിശ്വാസികൾക്കും ഒരുപോലെ തലവേദനയാകുമോ ഈ വരവെന്നാണ് വിദഗ്ധർ നോക്കിക്കാണുന്നത്.
2015 ഡിസംബര്‍ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നല്‍കിയില്ലെങ്കില്‍ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായിരുന്നു തൃപ്തിയുടെ നിലപാട്. ഏപ്രിലില്‍ തൃപ്തിയുൂടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ ഇവരുടെ പോരാട്ടം ഫലം കണ്ടു. ശനി ശിംഗ്്നാപുര്‍ സംഭവത്തിനു മുമ്പ് കോലാപുരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും സമാനമായ സംഭവമുണ്ടായി. ക്ഷേത്രത്തിന്റെ മാനേജ്മെന്റ് പ്രവേശനത്തിന് അനുമതി നല്‍കിയെങ്കിലും അവിടുത്തെ പൂജാരിമാര്‍ തടയുകയും ഇതേത്തുടര്‍ന്ന് പൂജാരിമാര്‍ അറസ്റ്റിലാവുകയും ചെയ്തു. നാസ്ിക്കിലെ ത്രയംബകേശ്വര്‍ ശിവ ക്ഷേത്രത്തിലും ഇവര്‍ പോലീസിന്റെ അകമ്പടിയോടെ പ്രവേശിച്ചിട്ടുണ്ട്.


