മെയ് 12 ലോകം കുടുംബദിനമായി ആചരിക്കുന്നു. 1993ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതു സഭയാണ് മേയ് 15ന് അന്തര്‍ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചത്. കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്ന വാക്കിന്റെ അര്‍ത്ഥം. പഴയതലമുറയിലെ കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ നിന്ന് അകന്ന് മാറി ഇന്ന് അണുകുടുംബമായി. ഒരു തലമുറയിലെ മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ സന്തോഷം പങ്ക് വച്ചിരുന്ന കുടുംബങ്ങളില്‍ സന്തോഷവും സമാധാനവും എന്നും നിലനില്ക്കുമായിരുന്നു. അങ്ങനെയുള്ള തലമുറകള്‍ പങ്ക് വയ്ക്കലുകളും വിട്ടുകൊടുക്കലും, സ്നേഹവുമൊക്കെ തങ്ങളുടെ വരുന്ന തലമുറയ്ക്കായി പകര്‍ന്ന നല്കി.
എന്നാല്‍ അണുകുടുംബ വ്യവസ്ഥിതിക്ക് മേല്‍പ്പറഞ്ഞ തരത്തിലുള്ള നന്മകളൊക്കെ പങ്ക് വയ്ക്കാനില്ലതായി. സ്വന്തം അമ്മയ്ക്ക് കുഞ്ഞിനോടെ,ഭാര്യയ്ക്ക് ഭര്‍ത്താവിനോടോ,മകന് അമ്മയോടെ ഒന്നും സ്നേഹം പങ്ക് വയ്ക്കാനില്ലാതായി. അവര്‍ സ്നേഹം മറ്റ് പലര്‍ക്കായി നല്കി. അങ്ങനെ സമൂഹത്തില്‍ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ലാണ്ടായി, അക്രമങ്ങള്‍ പതിവായി, കാമുകന് വേണ്ടി മക്കളെ കൊല്ലുന്ന അമ്മമാരും, മകളെ പോലും കാമവെറിയോടെ നോക്കുന്ന അച്ഛന്മാരും, അമ്മയെയും അപ്പനെയും വൃദ്ധസദനത്തില്‍ തള്ളുന്ന മക്കളും ലോകത്തിലുണ്ടായി.
ഓരോ തവണയും വെറും പേരില്‍ മാത്രമൊതുങ്ങി ഈ ദിനം കടന്നുപോകുന്നു. വാര്‍ത്തകള്‍ പലതും മാറിമറിയുന്നു. ഏത് ബന്ധത്തിന്റെയും അടിത്തറ സ്നേഹവും വിശ്വാസവുമാണ്. അതില്ലാതായാല്‍ ഒരു ബന്ധവും നിലനില്‍ക്കില്ല. അണുകുടുംബങ്ങളിലേയ്ക്ക് മാറുമ്പോള്‍ പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനും പലരും മറക്കുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാതെ സോഷ്യല്‍ മീഡിയയോട് കൂട്ട് പിടിക്കുന്നു. എന്തായാലും ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാന്‍ സമയം ധാരാളം ലഭിച്ചിട്ടുണ്ട്. ഈ കാലം കുടുംബത്തിനായി ചിലവഴിക്കൂ.


