തിരുവനന്തപുരം: ഇ.പി.ജയരാജന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെ ജയരാജന് ലഭിച്ചു. ജയരാജന് വീണ്ടും മന്ത്രിയായതോടെ മന്ത്രിസഭയുടെ അംഗസംഖ്യ ഇരുപതായി. സി.പി.എം മന്ത്രിമാരുടെ എണ്ണം 12ല്‍ നിന്ന് 13 ആവുകയും ചെയ്തു.സി.പി.ഐയ്ക്ക് കാബനിറ്റ് റാങ്കോടെ ചീഫ് വിപ്പ് സ്ഥാനം ലഭിച്ചു.

