കൊച്ചി: ഈദ് ആഘോഷങ്ങളുടെ ഭാഗമായി എംഎസ്എഫ് ഹരിത ഗവ.ലോ കോളേജിൽ വിദ്യാർത്ഥിനികൾക്കായി മെഹന്തി ഫെസ്റ്റ് നടത്തി.
തസ്നി നിഷാദ് അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന സെക്രട്ടറി ആഷിദ ഷംസു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് അഖീല ഫർസാന സ്വാഗതം പറഞ്ഞു.
രണ്ട് പേരടങ്ങുന്ന 19 ടീമുകൾ മാറ്റുരച്ച മെഹന്തി ഫെസ്റ്റ് 2k18 ൽ 5 (7) ക്ലാസിലെ പൂജ,യാഫിദ 5 (3) ക്ലാസിലെ അയിഷ ബീവി അസീസ് , അയിഷ ലത്തീഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി..
ജേതാക്കൾക്ക് ഹരിത സംസ്ഥാന സെക്രട്ടറി ആഷിദ ഷംസു ക്യാഷ്പ്രൈസ് വിതരണം ചെയ്തു.


