മുവാറ്റുപുഴ : അന്നൂർ ദന്തൽ കോളേജിൽ കുട്ടികളുടെ ദന്ത വിഭാഗത്തിൻറെ നേതൃത്വത്തിൽ കുട്ടികളിലെ റൂട്ട് കനാൽ ചികിത്സാ എന്ന വിഷയത്തിൽ ഏക ദിന ശില്പശാലാ സംഘടിപ്പിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി. എസ്. റഷീദിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡയറക്ടർ ടി. എസ്. ബിന്യാമിൻ, പ്രിൻസിപ്പാൾ ഡോ. ജിജു ജോർജ് ബേബി, വൈസ് പ്രിൻസിപ്പാൾ ഡോ. ലിസ്സ ജോർജ്, കുട്ടികളുടെ ദന്ത വിഭാഗം മേധാവി ഡോ. തരിയൻ ബി. ഇമ്മെട്ടി, അസോസിയേഷൻ ഓഫ് പീഡിയാട്രിക് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി പ്രസിഡന്റ് ഡോ. കോരത് എബ്രഹാം എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സിജു. എ. പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത ദന്ത രോഗ വിദഗ്ദ്ധനും ചെന്നൈ രാമചന്ദ്ര യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ഡെന്റൽ സയൻസസിന്റെ മേധാവിയും ആയ ഡോ. എം. എസ്. മുത്തു ശില്പശാല ഉൽഘാടനം ചെയ്ത് കുട്ടികളിലെ നൂതന ദന്ത ചികിത്സാ രീതികളെ കുറിച്ച് ക്ലാസുകൾ എടുത്തു. കേരളത്തിലെ വിവിധ ഡെന്റൽ കോളേജുകളിൾ നിന്നും ഇരുന്നൂറിൽ പരം അധ്യാപകരും, ബിരുദാനന്തര വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.


