തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി .അയ്യപ്പ ദര്ശന് എന്ന പാക്കേജാണ് കെഎസ്ആര്‍ടിസി ശബരിമല ദര്‍ശനത്തിനായി എത്തുന്നവര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് .പ്രളയം ഉണ്ടായത്തിന്റെ പശ്ചാത്തലത്തില്‍ നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെ മറ്റൊരു വാഹനങ്ങളും കടത്തിവിടുകില്ല .
എന്നാല്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ചെറുവാഹനങ്ങള്‍ കടത്തി വിടുകയുണ്ടായിരുന്നു . ഓരോ മിനിറ്റിലും കെഎസ്ആര്‍ടിസി നിലയ്ക്കലില്‍ നിന്ന് പമ്ബയിലേക്ക് സര്‍വീസുകള്‍ നടത്തും .ഇതായി 250 ബസ്സുകള്‍ ഒരുക്കുകയും ചെയ്തു കെഎസ്ആര്‍ടിസി എന്ന് ഗതാഗത മന്ത്രി മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.

