മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കില്‍ ഒറ്റദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേയ്ക്ക് ലഭിച്ചത് ഒരു കോടി. പണമായി ഇന്നലെ ലഭിച്ചത് 48,73,100-രൂപയാണ്. സ്വര്‍ണ്ണവും സ്ഥലവും ഉള്‍പ്പടെ ലഭിച്ചത് 50-ലക്ഷം രൂപയോളം വരും. മുമ്പ് ലഭിച്ച 15.63,850-രൂപയും ഉള്‍പ്പടെ 64,36,950- രൂപയാണ് താലൂക്കില്‍ ഇതുവരെ പണമായി ലഭിച്ചത്. 1000- മുതല്‍ 10-ലക്ഷം രൂപ വരെ വ്യക്തികളും, സ്ഥാപനങ്ങളും സഹായധനം നല്കി.
മൂവാറ്റുപുഴ അര്‍ബണ്‍ സഹകരണ ബാങ്ക്, പേഴയ്ക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍, 10-ലക്ഷം രൂപ വീതം നല്കി. മാറാടി സഹകരണ ബാങ്ക്, ആനിക്കാട് സഹകരണ ബാങ്കും അഞ്ച് ലക്ഷം രൂപ വീതവും, മൂവാറ്റുപുഴ നഗരസഭ, ആരക്കുഴ പഞ്ചായത്ത്, ആയവന അപ്പു ഗ്രാനൈറ്റ്, ഈസ്റ്റ് മാറാടി സ്വദേശി എം.കെ.ഏലിയാസ് മുത്തോലപുരം സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ വീതം നല്കി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്, പുല്‍പ്പാറ ഗ്രാനൈറ്റ്, മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂള്‍, വാഴക്കുളം ജീവധാര ഫൗണ്ടേഷന്, വടക്കന്‍ പാലക്കുഴ ആസ്പെയര് ആര്‍ട്സ് ആന്ററ് സ്പോര്‍ട്സ് സൊസൈറ്റി, പിറവം അഗ്രിഗേറ്റ്, പായിപ്ര പഞ്ചായത്ത്, എന്നിവര്‍ ഒരു ലക്ഷം രൂപ വീതം നല്കി.

തിരുമാറാടി പഞ്ചായത്ത് 75000-രൂപയും, പാമ്പാക്കുട പഞ്ചായത്ത് 75100-രൂപയും, എല്‍.എസ്.ജി.ഡി. മൂവാറ്റുപുഴ സബ്ഡിവിഷന് കോണ്‍ട്രാക്റ്റേഴ്സ് 57000-രൂപയും, ആയവന അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റി 50000-രൂപയും, ആവോലി പഞ്ചായത്ത് 35000-രൂപയും, ആയവന പഞ്ചായത്ത് 25,000-രൂപയും, പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം 75,000-രൂപയും, കടാതി പള്ളിതാഴം ഡി.വൈ.എഫ്.ഐ യൂണിറ്റ് 42850-രൂപയും, വാഴപ്പിള്ളി റസിഡന്റ് അസോസിയേഷന് 50000-രൂപയും, തിരുമാറാടി മൈത്രി റസിഡന്റ്സ് അസോസിയേഷന് 35000-രൂപയും, മൂവാറ്റുപുഴ മേള 25000-രൂപയും, ഈസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറി 15,000-രൂപയും, എസ്.എന്‍.ഡി.പി. പാമ്പാക്കുട ശാഖ 50000-രൂപയും, അടൂപറമ്പ് മുഹ്യദ്ദീന് ജുമാമസ്ജിദ് 17,500-രൂപയും, ഊരമന ഗലീലാകുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളി 25000-രൂപയും, കുന്നയ്ക്കാല്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി, കുന്നയ്ക്കാല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയും 10,000-രൂപ വീതവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്.

മൂവാറ്റുപുഴ താലൂക്ക് ഓഫിസിലെത്തിയ മന്ത്രി എ.സി.മൊയ്തീന് ധനസഹായം ഏറ്റുവാങ്ങി. പേര് വെളിപ്പെടുത്താത്ത വ്യക്തി എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് നല്കിയ രണ്ട് സ്വര്‍ണ്ണ മോതിരം മന്ത്രിയ്ക്ക് കൈമാറി. മാറാടി പഞ്ചായത്തിലെ വിദേശ മലയാളിയായ ഈസ്റ്റ് മാറാടി പൊട്ടയ്ക്കല്‍ ജിമ്മി ജോര്‍ജ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്കിയ 16-സെന്റ് സ്ഥലത്തിന്റെ ആധാരം മാതാപിതാക്കളായ പി.ജെ.ജോര്‍ജും, മേരിയും ചേര്‍ന്ന് മന്ത്രിയ്ക്ക് കൈമാറി.


