മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയുടെ അഭിമുഖത്തില്‍ മൂവാറ്റുപുഴ സ്പെഷ്യല്‍ ജയിലില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു. അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി എം ആര് ശശി ചടങ്ങ് ഉത്ഘാടനം ചെയ്തു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റ്റിഗിന്സ് ജോര്‍ജ്ജ്, ജയില്‍ സൂപ്രണ്ട് പി ജെ സലിം, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ് റ്റി തുടങ്ങിയവര്‍ സംസാരിച്ചു.

