പായിപ്ര :യൂത്ത് കോൺഗ്രസ് പായിപ്ര സ്കൂൾ പടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വൃക്ഷ തൈ വിതരണവും, അവയുടെ വളർച്ചയും മറ്റും വിലയിരുത്തുന്നതിനുള്ള ഓഡിറ്റിങ് പരിപാടികളുടെ പ്രാരംഭ പ്രവർത്തനങ്ങളും നടത്തി.
250 ഓളം വീടുകളിൽ വൃക്ഷത്തൈ നേരിട്ടെത്തിച്ച് പായിപ്രയിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൈകൾ വിതരണം നടത്തുകയും എണ്ണം രേഖപ്പെടുതുകയും ചെയ്തു.
വരും വർഷങ്ങളിൽ പ്രകൃതി സംരക്ഷണവും ആയി ബന്ധപ്പെട്ട കൂടുതൽ പ്രവർതനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയുമെന്ന് യൂണിറ്റ് പ്രസിഡന്റ് നിഷാദ് കെ എം ,സെക്രട്ടറി അർഷദ് എന്നിവർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ . സമീർ കോണിക്കൽ ഉൽഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം.സി വിനയൻ അധ്യക്ഷത വഹിച്ചു,മണ്ഡലം സെക്രട്ടറി അഖിൽ ടി രാജു സ്വാഗതം പറഞ്ഞു. കോണ്ഗ്രെസ് മണ്ഡലം പ്രസിഡന്റ് ശ്രീ.കെ.കെ ഉമ്മർ, മാത്യൂസ് വർക്കി, കെ പി ജോയി,എൽദോസ് പി പോൾ എന്നിവർ സംസാരിച്ചു ,നൗഷാദ് പ്ലാക്കുടി,നൗഷാദ് മത്തുംകട്ടിൽ,ഇ. എസ്.അബൂ ബക്കർ, നജീബ് ,ജിബിൻ ടി ജമാൽ,സ്വാലിഹ് മുഹമ്മദ് ,നജുമൽ,അസ്ലം ,ആസിഫ്,അന്‍സാൽ , താജുദ്ധീൻ തുടങ്ങിയ പ്രവർത്തകർ വൃക്ഷത്തൈ വണ്ടി കളിലായി വീടുകളിൽ എത്തിക്കുന്നതിനും മറ്റും നേതൃത്വം നൽകി.


