മൂവാറ്റുപുഴ: അജു ഫൗണ്ടേഷനും കുമാരനാശാൻ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച കരാട്ടെ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ സർക്കിൾ സി. ജയകുമാർ നിർവ്വഹിച്ചു.
അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.എം. ദിലീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുമാരനാശാൻ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ് സ്വാഗതം ആശംസിച്ചു.
കരാട്ടേ അസോസിയേഷൻ ജില്ല പ്രസിഡൻറ് കിയോഷി ജോയി പോൾ ആമുഖ പ്രഭാഷണം നടത്തി.ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ എം.പി.തോമസ്, സെൻസായ് റെനി പോൾ, സെൻസായ് സോഫിയ എൽദോ, എൽദോ തങ്കച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അജു ഫൗണ്ടേഷൻ ഡയറക്ടർ ആരോമൽ തമ്പി കൃതജ്ഞത പറഞ്ഞു.
അജു ഫൗണ്ടേഷൻ ഡയറക്ടർമാരായ ഗോപി കോട്ടമുറിക്കൽ, പ്രമോദ്.കെ.തമ്പാൻ, കമാണ്ടർ സി.കെ.ഷാജി, പി.ബി.രഞ്ചൻ, വിജയലക്ഷ്മി അരവിന്ദൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കരാട്ടേ ക്ലാസിൽ ചേരുന്നതിന് വിളിക്കേണ്ട നമ്പർ.
9447759180,9847722859,
9846177052,9446209593,
9447077811